തിയേറ്ററില്‍ നേട്ടം കൊയ്യാന്‍ ആവാതെ മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂര്‍ കാരം’. ജനുവരി 12ന് തിയേറ്ററില്‍ എത്തിയ ചിത്രം ആദ്യ ദിനം വന്‍ പ്രതികരണം നേടിയിരുന്നു. എന്നാല്‍ രണ്ടാം ദിനം മുതല്‍ തണുപ്പന്‍ പ്രതികരണമാവുകയായിരുന്നു. ബിഗ് റിലീസ് ആയി ഏറെ ഹൈപ്പോടെയാണ് ചിത്രം തിയേറ്ററില്‍ എത്തിയത്.
തമിഴ് ചിത്രങ്ങളായ ‘ക്യാപ്റ്റന്‍ മില്ലര്‍’, ‘അയലാന്‍’, ബോളിവുഡ് ചിത്രമായ ‘മെറി ക്രിസ്മസ്’, തെലുങ്ക് ചിത്രം ‘ഹനുമാന്‍’ എന്നിവ ഒരേ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. ആദ്യ ദിവസം വന്‍ പ്രതികരണമായിരുന്നു ഗുണ്ടൂര്‍ കാരത്തിന്. ചിത്രം 94 കോടിയായിരുന്നു ഓപ്പണിംഗ് ദിനത്തില്‍ നേടിയത്.
എന്നാല്‍ ആദ്യ ഹൈപ്പിന് ശേഷം ലഭിച്ച സമ്മിശ്ര പ്രതികരണം മഹേഷ് ബാബു ചിത്രത്തെ ബാധിച്ചു എന്നാണ് ആദ്യ വിലയിരുത്തല്‍. 44.54 ആയിരുന്നു ഗുണ്ടൂര്‍ കാരത്തിന്റെ ശനിയാഴ്ചത്തെ തിയേറ്റര്‍ ഒക്യൂപെന്‍സി. 13 കോടി രൂപ മാത്രമാണ് ശനിയാഴ്ച ചിത്രം രാജ്യത്തുണ്ടാക്കിയ കളക്ഷന്‍.
എന്നാല്‍ തേജ സജ്ജ ചിത്രം ഹനുമാന്‍ അതേദിവസം മികച്ച പ്രതികരണവും 11 കോടി രൂപ കളക്ഷനും നേടി. മഹേഷ് ബാബു ചിത്രത്തിന് ആദ്യ ദിവസത്തെ അപേക്ഷിച്ച് 70 ശതമാനം കുറഞ്ഞ കളക്ഷനാണ് രണ്ടാം ദിവസം സാധ്യമായത്.
Read more
അതേസമയം, ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം 127 കോടി വരെയാണ് തിയേറ്ററില്‍ നിന്നും നേടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.