മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന് തുടക്കമായി. നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം നിഖില വിമലും നായികയായി എത്തുന്നു.
ജിസ് ജോയിയുടെ സഹസംവിധായകനായിരുന്ന ജോഫിന്‍ ടി. ചാക്കോ പറഞ്ഞ കഥ ഇഷ്ടമായ മമ്മൂട്ടി മറ്റ് പ്രോജക്ടുകള്‍ മാറ്റിവെച്ച് ഈ ചിത്രത്തിന് ഡേറ്റ് നല്‍കുകയായിരുന്നു. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അഖില്‍ ജോര്‍ജാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.
Read more
ഐ.ഡി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കെ.എം. കമാല്‍ സംവിധാനം ചെയ്യുന്ന പടയിലെ അതിഥി വേഷം പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ജോഫിന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് പടയിലെ നായകന്മാര്‍.