മമ്മൂക്ക ജംഗിള്‍ പൊളി, അവസാനത്തെ 30 മിനുറ്റ് വേറെ ലെവല്‍; ഇതിനിടെ 'ബസൂക്ക' അപ്രതീക്ഷിതമായി എയറില്‍!

മമ്മൂട്ടി-ഡീനോ ഡെന്നിസ് ചിത്രം ‘ബസൂക്ക’യ്ക്ക് ഗംഭീര പ്രതികരണങ്ങള്‍. ഫസ്റ്റ് ഹാഫിനും സെക്കന്‍ഡ് ഹാഫിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ അവസാനത്തെ 30 മിനുറ്റ് വേറെ ലെവല്‍ ആണ് എന്നാണ് എക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ അടക്കം നിറയുന്ന പ്രതികരണങ്ങള്‍. സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് വരെ ആരാധകരെ ആവേശത്തിലാക്കുന്നതാണ്.

ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ കാര്‍ഡ് വരുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. എക്‌സ് ഉള്‍പ്പടെയുളള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ആരാധകര്‍ മെഗാസ്റ്റാര്‍ ടൈറ്റിലിന്റെ ആവേശം പങ്കുവെക്കുന്നുണ്ട്. എന്നാല്‍, സിനിമ ഗംഭീര പ്രതികരണങ്ങള്‍ നേടുന്നതിനിടെയിലും അപ്രതീക്ഷിതമായി എയറില്‍ ആയിരിക്കുകയാണ്.

ചിത്രത്തിലെ ഒരു കാമിയോ റോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ആറാട്ടണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കിയുടെ കഥാപാത്രത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒരു പീക്ക് മുമെന്റിലാണ് സന്തോഷ് വര്‍ക്കി എത്തുന്നത് എന്നാണ് പ്രചരിക്കുന്ന വീഡിയോകളില്‍ നിന്നുള്ള സൂചന.

തിയേറ്ററില്‍ നിന്നുള്ള കൂക്കിവിളികളോടെയാണ് ഈ വീഡിയോ എക്‌സിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബസൂക്ക ഒരു കോമഡി പടമാണോ എന്ന ചോദ്യങ്ങളും ഇതിനൊപ്പം ഉയരുന്നുണ്ട്. അതേസമയം, നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സരിഗമയും തീയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more