മമ്മൂട്ടിയും റത്തീനയും വീണ്ടും ഒരുമിക്കുന്നു; ചിത്രം ഉടൻ

സൂപ്പർ ഹിറ്റ് ചിത്രം പുഴുവിന് ശേഷം മമ്മൂട്ടിയും സംവിധായക റത്തീനയും വീണ്ടും ഒരുമിക്കുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രം ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത്. പുഴു നിർമ്മിച്ചതും എസ്. ജോർജ് ആയിരുന്നു. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി റത്തീനയുടെ ചിത്രത്തിൽ അഭിനയിക്കുമെന്നാണ് വിവരങ്ങൾ.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും. മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പുഴു’ ആദ്യമായി ഒ.ടി.ടിയിലേക്ക് നേരിട്ട് സ്ട്രീം ചെയ്ത മമ്മൂട്ടി സിനിമ കൂടിയായിരുന്നു.

ചിത്രത്തിൽ മുഴുനീള നെഗറ്റീവ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. അപ്പുണ്ണി ശശി എന്ന നടന്റെ മികച്ച കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ഉണ്ടയ്ക്കുശേഷം ഹർഷാദ് ഒരുക്കിയതായിരുന്നു ചിത്രത്തിന്റെ കഥ. വൈറസിനുശേഷം ഷറഫ്- സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

Read more

അതേസമയം എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ബി.ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. ഉദയകൃഷ്ണ രചന നിർവഹിക്കുന്നു.