മനം കവര്‍ന്ന് വിനീത് ശ്രീനിവാസന്‍; 'മനോഹര'ത്തിലെ ആദ്യഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍

വിനീത് ശ്രീനിവാസന്‍ നായകനായി റിലീസിന് തയ്യാറെടുക്കുന്ന മനോഹരത്തിലെ ആദ്യ ഗാനം ഇന്നലെയാണ് റിലീസ് ചെയ്തത്. “തേന്‍തുള്ളി വീണെന്നോ…” എന്നു തുടങ്ങുന്ന മനോഹര വീഡിയോ ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ടെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. സഞ്ജീവും ശ്രേതാ മോഹനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളുടെ വരികള്‍ക്ക് സഞ്ജീവാണ് ഈണം പകര്‍ന്നിരിക്കുന്നത്.

ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മനോഹരം. ടെക്‌നോളജി മൂലം ജോലി നഷ്ടപ്പെട്ട സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. അപര്‍ണ ദാസ് നായികയാകുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദീപക് പറമ്പോല്‍, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താര്‍ സേട്ട്, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും അണിനിരക്കുന്നു.

Read more

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍ സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ജെബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.