കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന “നായാട്ട്” ഇന്ന് തിയേറ്ററുകളിലേക്ക്. ജോസഫ് എന്ന സിനിമയ്ക്ക് ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ആയാണ് എത്തുന്നത്.
ഒരു പൊലീസ് കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് നായാട്ട്. സമകാലിക കേരളത്തെയാണ് നായാട്ട് പശ്ചാത്തലമാക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. അന്‍വര്‍ അലി എഴുതിയ വരികള്‍ ഈണമിട്ടിരിക്കുന്നത് വിഷ്ണു വിജയ് ആണ്.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍കാല സിനിമകളില്‍ നിന്നെല്ലാം മാറിനില്‍ക്കുന്ന ചിത്രമാണ് നായാട്ട് എന്നാണ് ചിത്രത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരിക്കുന്നത്.
Read more
അയ്യപ്പനും കോശിക്കും ശേഷം അനില്‍ നെടുമങ്ങാടിന്റെ ശക്തമായ വേഷവും നായാട്ടില്‍ കാണാം. ചിത്രത്തിന്റെ കഥ കേട്ട ശേഷം സിനിമയിലെ പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസ് കഥാപാത്രം ചോദിച്ചു വാങ്ങുകയായിരുന്നു എന്നും താരം മാതൃഭൂമിയുടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.