സെപ്റ്റംബര്‍ 30ന് മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനൊപ്പം കട്ടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’. മമ്മൂട്ടിയുടെ റോഷാക്കും നിവിന്‍ പോളിയുടെ സാറ്റര്‍ഡേ നൈറ്റ്സും തിയേറ്റര്‍ ക്ലാഷ് ഒഴിവാക്കി റിലീസ് നീട്ടിയിരുന്നു. എന്നാല്‍ വന്‍ പ്രതീക്ഷകളോടെയാണ് ജിബു ജേക്കബ് ഒരുക്കുന്ന സുരേഷ് ഗോപി ചിത്രം ഈ മാസം അവസാനം റിലീസിന് ഒരുങ്ങുന്നത്.
മലപ്പുറം പൊന്നാനിക്കാരനായ ‘മൂസ’ എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. മൂസയുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് സിനിമ പറയാന്‍ പോകുന്നത്. സ്വന്തം ഐഡന്റിറ്റി തിരിച്ചു കിട്ടാന്‍ വേണ്ടി മൂസ എന്നയാള്‍ നടത്തുന്ന പോരാട്ടമാണ് ഈ സിനിമ. മൂസ എന്ന വ്യക്തി 19 വര്‍ഷം നാട്ടില്‍ ഇല്ലായിരുന്നു.
19 വര്‍ഷം കഴിഞ്ഞ് മൂസ നാട്ടിലേക്ക് തിരിച്ചു വരുന്നത് മുതലാണ് സിനിമയുടെ തുടക്കം. മൂസ എവിടെയായിരുന്നു? അയാളുടെ പുറകില്‍ ആരെങ്കിലുമുണ്ടോ? എന്താണ് അയാളുടെ സ്വഭാവം? എന്താണ് അയാള്‍ ചെയ്തിരുന്നത്? ഇതൊക്കെയാണ് മൂസ എത്തുമ്പോഴുള്ള ചോദ്യങ്ങള്‍. ഇതിലൊരു മെയിന്‍ ക്യാരക്ടര്‍ ചെയ്തിരിക്കുന്നത് സൈജു കുറുപ്പ് ആണ്.
സൈജു കുറുപ്പ് ആയാല്‍ നല്ലതാകും എന്ന് സുരേഷ് ഗോപി തന്നെയാണ് സംവിധായകോട് പറഞ്ഞത്. വേറെ നടനെ ആയിരുന്നു തീരുമാനിച്ചിരുന്നത് എങ്കിലും സുരേഷ് ഗോപി പറഞ്ഞപ്പോള്‍ അത് മതിയെന്ന് ഫൈനലൈസ് ചെയ്യുകയായിരുന്നു. കുഞ്ഞിപ്പാത്തു എന്ന കഥാപാത്രമായാണ് പൂനം ബജ്‌വ വേഷമിടുന്നത്. ഹരീഷ് കണാരന്‍, സുധീര്‍ കരമന, ശ്രിന്ദ, സലിം കുമാര്‍, അശ്വിനി റെഡ്ഡി, മേജര്‍ രവി, മിഥുന്‍ രമേശ്, വീണ നായര്‍ തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.
പല ലൊക്കേഷനുകളിലായാണ് സിനിമ ഷൂട്ട് ചെയ്തത്. ജിബു ജേക്കബിന്റെ വെള്ളിമൂങ്ങ മുതല്‍ ഇന്നലെ വരെ എന്ന സിനിമ വരെ എടുത്ത് നോക്കിയാല്‍ഒന്നോ രണ്ടോ ലൊക്കേഷനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മേ ഹു മൂസ കാര്‍ഗില്‍, പാകിസ്ഥാന്‍, വാഗ ബോര്‍ഡര്‍, തമിഴ്‌നാട്, രാമേശ്വരം.. അങ്ങനെ കുറേ ലൊക്കേഷനുകളില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. ഈ സിനിമയുടെ റിലീസ് ഡേറ്റ് തീരുമാനിക്കുമ്പോ പൊന്നിയിന്‍ സെല്‍വനോ മറ്റ് സിനിമകളോ ഉണ്ടായിരുന്നില്ല.
Read more
സെപ്റ്റംബര്‍ 30ന് റിലീസ് ഡേറ്റ് തീരുമാനിച്ച് പിന്നീടാണ് പൊന്നിയിന്‍ സെല്‍വന്റെ റിലീസ് ഡേറ്റ് വന്നത്. മണിരത്നത്തിന്റെ സിനിമയ്ക്കൊപ്പം തന്നെ മേ ഹൂം മൂസ എത്തുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ജിബു ജേക്കബ് ഇപ്പോള്‍. വലിയ മുതല്‍ മുടക്കില്‍ എത്തുന്ന സിനിമ കൂടിയാണ് മേ ഹൂം മൂസ. നൂറു ദിവസങ്ങളോളം നീണ്ടുനിന്ന ചിത്രീകരണം, ഇതൊക്കെ ഈ സിനിമയുടെ വ്യാപ്തിയെ ഏറെ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ പൊന്നിയിന്‍ സെല്‍വനൊപ്പം മൂസ പിടിച്ചു നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.