‘ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി’; പ്രണയചിത്രം പങ്കുവെച്ച് എം.ജി ശ്രീകുമാർ

ഭാര്യ ലേഖയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് ​ഗായകൻ എംജി ശ്രീകുമാർ. ഹവായി ബീച്ചിൽ ഭാര്യ ലേഖയെ കയ്യിലെടുത്ത് നിൽക്കുന്ന എംജി ശ്രീകുമാറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായി മാറിട്ടുണ്ട്. ‘ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.

ഈ കൈകളിൽ എന്നും സുരക്ഷിതയാണ് എന്ന അടിക്കുറിപ്പിൽ ലേഖയും ചിത്രം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇരുവരും അവധിയാഘോഷത്തിനായി യുഎസിലാണ്.

യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശ്രീകുമാറും ലേഖയും നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിദേശ പര്യടനം നടത്തുന്നത്. ഹവായ് യാത്രയെക്കുറിച്ച് കഴിഞ്ഞ ദിവസം ശ്രീകുമാർ മറ്റൊരു പോസ്റ്റ് പങ്കുവച്ചിരുന്നു.

Read more

‘ഹവായ് എന്ന മനോഹരമായ ദ്വീപിൽ കുറെ നാളുകൾക്കു ശേഷം ഒരു വെക്കേഷൻ. ലവ് യു ഓൾ’ എന്ന കുറിപ്പിലാണ് ലേഖയ്ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തത്.