മിഷന്‍ സി തിയേറ്റര്‍ റിലീസ് ചെയ്യണമെന്ന തീരുമാനം മാറ്റിവെക്കുന്നു: വിനോദ് ഗുരുവായൂര്‍

മിഷന്‍ സി ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന് വാര്‍ത്തകള്‍. ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂരാണ് സോഷ്യൽ മീഡിയയിൽ ഇതേകുറിച്ച് അറിയിച്ചത്.

മിഷന്‍ സി തിയേറ്റര്‍ റിലീസ് ചെയ്യണമെന്ന തീരുമാനം മാറ്റിവെക്കുന്നു. ഈ പ്രതിസന്ധി സമയത്ത് ആ കാത്തിരിപ്പു എത്ര നാള്‍ എന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയില്ലല്ലോ. ഞങ്ങളും ഒടിടിയിലേക്ക് മാറുകയാണ്.

സെന്‍സര്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. റിലീസ് ഡേറ്റ് ഉടനെ അറിയിക്കുന്നതാണ്. എല്ലാവരുടെയും സപ്പോര്‍ട്ട് വേണം എന്നാണ് അദ്ദേഹം പറഞ്ഞത്.

Read more

എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.