ഹൈദരാബാദില്‍ രജനിക്കൊപ്പം 'ജയിലര്‍' ലുക്കില്‍ മോഹന്‍ലാല്‍

രജനികാന്തിന്റെ ‘ജയിലര്‍’ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവന്നത്. ഒരു വിന്റേജ് ലുക്കിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിന്റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഹൈദരാബാദില്‍ ആണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. രജനികാന്ത് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലും ഈ ഷെഡ്യൂളിന്റെ ഭാഗമായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രം എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

അങ്ങനെ എങ്കില്‍ കാമിയോ റോളിനും വലിയ പ്രാധാന്യമാകും ചിത്രത്തില്‍. കന്നഡ നടന്‍ ശിവരാജ്കുമാറും ചിത്രത്തില്‍ ഉണ്ട്. തമന്ന ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി നടന്‍ വിനായകനും ചിത്രത്തിന്റെ ഭാഗമാണ്. ഒരു പ്രധാന കഥാപാത്രമായാണ് വിനായകനും സിനിമയില്‍ എത്തുക.

മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും ജയിലര്‍ എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ശിവകാര്‍ത്തികേയനും ചിമ്പുവും ജയിലറിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2022 ഡിസംബറില്‍ പുറത്തുവന്ന ജയിലറിന്റെ ടീസറിന് വന്‍ വരവേല്‍പാണ് ലഭിച്ചത്.

Read more

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജിനികാന്തിന്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ നെല്‍സന്റേത് തന്നെയാണ്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും.