'സന്യാസിമാര്‍ ആന്തരികാവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കും' എന്ന് നവ്യ; ട്രോളി മുകേഷ്

നവ്യ നായരെ പരിഹസിച്ചും മുകേഷിനെ വാഴ്ത്തിയും സോഷ്യല്‍ മീഡിയ. നവ്യ നായര്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ ഒക്കെ പുറത്ത് എടുത്ത് വൃത്തിയാക്കി വയ്ക്കും എന്നാണ് നവ്യ പറയുന്നത്. ഇതിന് കൗണ്ടറുമായാണ് മുകേഷും രംഗത്തെത്തുന്നുണ്ട്.

”ചില വലിയ സന്യാസിമാരൊക്കെ ഇന്റേണല്‍ ഓര്‍ഗന്‍സ് ഒക്കെ എടുത്ത് പുറത്തിട്ട് ക്ലീന്‍ ചെയ്യും അത്രേ.. സത്യമായിട്ടും… ഇങ്ങനെ കേട്ടിട്ടുണ്ട് ഞാന്‍. അതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും എനിക്ക് കൂടുതല്‍ അറിയത്തില്ല..” എന്നാണ് നവ്യയുടെ വാക്കുകള്‍.

”ഉണ്ട് ഉണ്ട്.. ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഒരു ദിവസം സെക്കന്‍ഡ് ഷോ കഴിഞ്ഞ് കൊല്ലത്ത് നിന്ന് വഴിയില്‍ കൂടി ഇങ്ങനെ വന്നപ്പോ മൂന്ന് സന്യാസിമാര്.. വെളിയില്‍ കഴുകി കൊണ്ടിരിക്കുന്നു. സത്യമാ…” എന്നാണ് മുകേഷിന്റെ കൗണ്ടര്‍.

Read more

ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയില്‍ വലിയ കാര്യമായി പറയാന്‍ മാത്രം ബോധം ഇല്ലാത്ത ആളാണോ നവ്യ എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. അതോടൊപ്പം മുകേഷിന്റെ കൗണ്ടറിന് കൈയ്യടിയും ലഭിക്കുന്നുണ്ട്. മുകേഷ് നവ്യയെ ട്രോളുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.