'യുവനെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റിയതല്ലേ'; മറുപടി നല്‍കി ഭാര്യ സാഫ്‌റൂണ്‍ നിസാര്‍

തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകരില്‍ ഒരാളാണ് ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ. ഇസ്ലാം മതത്തിലേക്ക് മാറി അബ്ദുള്‍ ഖാലിഖ് എന്ന പേരില്‍ ജീവിക്കുന്ന സംഗീതഞ്ജന്റെ ജീവിതവും ചര്‍ച്ചയാവാറുണ്ട്. സാഫ്‌റൂണ്‍ നിസാറാണ് യുവാന്റെ ഭാര്യ. സാഫ്‌റൂണുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് യുവന്‍ മതം മാറിയതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതിനെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ. ഇന്‍സ്റ്റഗ്രാമില്‍ സംവദിക്കവെയാണ് താന്‍ നിര്‍ബന്ധിച്ചാണോ യുവനെ മതം മാറ്റിയതെന്ന ചോദ്യത്തിന് സാഫ്‌റൂണ്‍ മറുപടി നല്‍കിയത്. തങ്ങള്‍ കണ്ടുമുട്ടുന്നതിനും മൂന്ന് വര്‍ഷം മുമ്പേ യുവന്‍ ഇസ്ലാമിലേക്ക് മതം മാറിയിരുന്നെന്നും തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും സാഫ്‌റൂണ്‍ പറയുന്നു.

Read more

ഇനിയും വിശ്വാസമാകാത്തവരോട് ഒരു നാള്‍ യുവനെ ലൈവില്‍ കൊണ്ടുവരാമെന്നും നേരിട്ട് ചോദിച്ചോളാനും സാഫ്‌റൂണ്‍ വ്യക്തമാക്കി. യുവന്റെ മൂന്നാമത് വിവാഹമായിരുന്നു ഇത്. 2014-ലാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതായും അബ്ദുള്‍ ഖാലിക് എന്ന പേര് സ്വീകരിച്ചതായും യുവന്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് 2015-ലാണ് സാഫ്‌റൂണ്‍ നിസാറിനെ വിവാഹം ചെയ്യുന്നത്.