'ദിലീപേട്ടാ പടം നാലുവട്ടം കണ്ടു'; സാന്റക്കൊപ്പം ന്യൂ ഇയര്‍ ആഘോഷിച്ച് കുട്ടികളും കുംടുബ പ്രേക്ഷകരും

സാന്റയേയും ഐസമ്മയേയും ഏറ്റെടുത്ത് കുട്ടികളും കുടുംബ പ്രേക്ഷകരും. രണ്ടാം വാരത്തിലും ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. സാന്റാക്ലോസും കുട്ടിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

“”ദിലീപേട്ടാ പടം നാലുതവണ കണ്ടു””, “”ഒരുപാട് ചിരിക്കാനും അവസാനം കണ്ണുനനയിക്കുകയും ചെയിതു സാന്റാ””, “”ചിരിപ്പിച്ചും ചിന്തിപ്പിച്ചും സന്തോഷിപ്പിച്ചും നൊമ്പരപ്പെടുത്തിയും മൈ സാന്റ””, “”മനസും കണ്ണുകളും നിറഞ്ഞു, നെഗറ്റീവ് പറയാനായി ഒന്നുമേ ഇല്ല”” എന്നിങ്ങനെയാണ് പ്രേക്ഷകരുടെ കമന്റുകള്‍.

സുഗീത് സംവിധാനം ചെയ്ത ചിത്രം ഫീല്‍ഗുഡ് മൂവിയായാണ് ഒരുക്കിയിരിക്കുന്നത്. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു.

Image may contain: 2 people, text

വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.

Read more

Image may contain: 2 people, child and outdoor