അവര്‍ എത്തുന്നു, 'നാരായണീന്റെ മൂന്നാണ്മക്കള്‍'; നാളെ തിയേറ്ററുകളിലേക്ക്

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒരുക്കുന്ന ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ ചിത്രം നാളെ തിയേറ്ററുകളിലേക്ക്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ശരണ്‍ വേണുഗോപാല്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു കുടുംബം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ.

View this post on Instagram

A post shared by SouthLive (@southlive.in)

കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം.

May be an image of 2 people and text that says "ERNAKULAM PADMA SHENOYS EDAPPALLY FROM TRIVANDRUM GREEN FIELD NEDUMANGAD DREAMS VETTUROAD HARI OBERON TOMORROW FORUM MEJASTIC CENTRAL TALKIES ASHIRVAD LPARAVUR/ JEMINI PHUKAN CUINATAED RAMRAI CTION INMEA MIMALA APPAS BHAVANA /MAGIC FRAMES MALL GOODWILL 国 NALLILA/B KARUNAGAPALLY ZEENATH ANKAMALY/ KOZHIKODE SHIRVAD CINEMA AKSHMI /FOURS MALLIKA DCINEMA CINEMA RAGAM GIRUA KUNNAMANGALAN ANU LGERTY THALASERY METRO CINEMA CINEMA SANDRA PAYANNUR PAYANNUR KASARGODE FULMCITY PRAMES ALTSN SIG LIKKAL PANKAI SREE CCINEMA DREAM POOKKOTTUMPADAM/ SANTHOSH AROMA സരായണീൻ്റെ മുന്ണ്മക്കൾ BY AЛEA PATTAMBY SHARAN VENUGOPAL PRODUCEDBY PRODUCED JOBY GEORGE THADATHIL CINEPOLIS MOT PHF AMAAOL LADDER A Goodwill Entertainments Release VADAKKANCHERY/K OTTAPALAM/ KOOTTANADU THRIPPALUR/ /SNEHA PATTIMATTUM/ GIJO"

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിംഗ്: ആന്‍ഡ് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്.

കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെഎന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.