നസ്‌ലെനും ഗിരീഷ് എ. ഡിയും വീണ്ടുമൊന്നിക്കുന്നു; 'കാതലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത് നസ്‌ലെൻ നായകനായയെത്തുന്ന ‘ഐ ആം കാതലൻ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.

തന്റെ സ്വാഭാവികമായ അഭിനയ ശൈലികൊണ്ട് മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് നസ്‌ലെൻ. അനിഷ്മ എന്ന പുതുമുഖതാരമാണ് ചിത്രത്തിൽ നായികനായയെത്തുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, വിനീത് വാസുദേവൻ, ടി. ജി രവി, വിനീത് വിശ്വം, സജിൻ തുടങ്ങീ ഒരുപാട് താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Naslen K Gafoor new movie I am Kathalan First look poster nrn

‘ഓൺ ദി ഇന്റർനെറ്റ് നോബഡി നോസ് യു ആർ എ ഡോഗ്’ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ടാഗ് ലൈൻ. പോൾ വർഗീസും കൃഷ്ണമൂർത്തിയുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജിൻ ചെറുകയിൽ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ശരൺ വേലായുധൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Read more

ഗിരീഷ് എ. ഡിയുടെ മുൻ ചിത്രങ്ങളായ തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും ശ്രദ്ധേയമായ പ്രകടനമായിരുന്നു നസ്‌ലെൻ കാഴ്ചവെച്ചത്. മൂന്നാമത്തെ സിനിമയിലും ഈ കൂട്ടുകെട്ട് ആവർത്തിക്കുമ്പോൾ വളരെ പ്രതീക്ഷയിലാണ് പ്രേക്ഷകർ.