നായിക നയന്‍താര, നായകന്‍മാരായി മാധവനും സിദ്ധാര്‍ഥും; സ്‌പോര്‍ട്‌സ് ഡ്രാമ വരുന്നു

സ്‌പോര്‍ട്‌സ് ഡ്രാമ ത്രില്ലറിനായി വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങി മാധവനും സിദ്ധാര്‍ഥും. 2004-ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ആയിത എഴുത്ത്’ എന്ന ചിത്രത്തിന് ശേഷമാണ് ഇരു താരങ്ങളും മറ്റൊരു തമിഴ് ചിത്രത്തിനായി ഒന്നിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

നിര്‍മ്മാതാവ് ശശികാന്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇത്. ടെസ്റ്റ് ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ശശികാന്തിന്റെ ആദ്യ സംവിധാനം എന്നാണ് സൂചന. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

‘ദ ടെസ്റ്റ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആയിത എഴുത്തിന് ശേഷം 2006ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘രംഗ് ദേ ബസന്തി’ എന്ന സിനിമയിലും സിദ്ധാര്‍ത്ഥും മാധവനും ഒന്നിച്ചിരുന്നു.

നവാഗതനായ നീലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവില്‍ നയന്‍താര. നടിയുടെ 75-ാമത് ചിത്രമാണിത്. അതേസമയം, തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നയന്‍താരയെ രണ്ട് സിനിമകളില്‍ നിന്നും പുറത്താക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Read more

എന്നാല്‍ മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം സന്തോഷത്തോടെയാണ് താരം കഴിയുന്നത്. ഉയിരിന്റെ യഥാര്‍ഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതില്‍ ‘എന്‍’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയന്‍താരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്നും വിഘ്നേഷ് വ്യക്തമാക്കിയിരുന്നു.