കൊറോണയെ തുരത്തുന്നവര്‍ക്ക് എന്റെ വക ഒരു കോടി; പ്രതിഫലം വാഗ്ദാനം ചെയ്ത് ജാക്കി ചാന്‍

2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. നൂറുകണക്കിനാളുകളുടെ ജീവനെടുത്ത ഈ മാരക വ്യാധിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ശാസ്ത്രഞ്ജര്‍. ഇപ്പോഴിതാ

കൊറോണ വൈറസ് ഇല്ലാതാക്കാന്‍ മരുന്നു കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ(1 മില്യണ്‍ യുവാന്‍)വാഗ്ദാനം നല്‍കിയിരിക്കുകയാണ് നടന്‍ ജാക്കി ചാന്‍. ചൈനയിലേക്ക് ദുരിതാശ്വാസമായി ഇതിനോടകം വലിയൊരു തുക അദ്ദേഹമെത്തിച്ചിരുന്നു.

Read more

കൊറോണ വൈറസിനെ നാട്ടില്‍ നിന്നോടിക്കാനുള്ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി അവര്‍ക്ക് നന്ദി പറയുമെന്നും ജാക്കി ചാന്‍ പറഞ്ഞു.