RR VS KKR: എന്റെ പൊന്ന് സഞ്ജു ഇങ്ങനെ പോയാൽ കാത്തിരിക്കുന്നത് വമ്പൻ പണി, ഇഷാനും രാഹുലും നമ്മളായിട്ട് കാര്യങ്ങൾ എളുപ്പമാക്കല്ലേ; സ്ഥിരത ഇനി കോമഡിയല്ല സാംസൺ

രാജസ്ഥാൻ റോയൽസിനെ ഐപിഎൽ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് ഇന്ത്യൻ മുൻ സെലക്ടർ ശരൺദീപ് സിംഗ് പറഞ്ഞത് ശരിയായില്ല എന്നൊക്കെ ആരാധകർ അന്ന് പറഞ്ഞിരുന്നു . മുമ്പ് കിട്ടിയ അവസരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്നും ഐപിഎൽ കിരീട നേട്ടത്തേക്കാൾ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനിൽ പ്രധാനമെന്നും ശരൺദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

ഐപിഎൽ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യൻ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണിൽ കുറഞ്ഞത് 700-800 റൺസെങ്കിലും സ്‌കോർ ചെയ്താൽ തീർച്ചയായും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാൻ അടക്കം സെലക്ടർമാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യിൽ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാൽ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോൾ മറ്റ് ചില വിക്കറ്റ് കീപ്പർ-ബാറ്റർമാർ മിന്നുന്ന ഫോമിലേക്ക് ഉയർന്നു. അടുത്തിടെ ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേടി.” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.

അന്ന് നമ്മൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അസൂയ ആണെന്ന് പറഞ്ഞു. ഇപ്പോൾ സഞ്ജുവിനെ സംബന്ധിച്ച് പല വർഷങ്ങളിലും നമ്മൾ കണ്ട അതെ കുഴപ്പം വീണ്ടും കാണുന്നു. സ്ഥിരത കുറവ് തന്നെ, ഈ സ്ഥിരത കുറവ് അയാളെ പലപ്പോഴും തളർത്തിയിട്ടുണ്ട്. നന്നായി തുടങ്ങും, പിന്നെ മങ്ങും, പിന്നെ തിളങ്ങും, മങ്ങും അങ്ങനെയാണ് കാര്യങ്ങൾ. ഇന്ത്യൻ ജേഴ്സിയിൽ നിലവിൽ ടി 20 യിൽ മാത്രം അവസരം കിട്ടുന്ന സാഹചര്യത്തിൽ സഞ്ജുവിന് ആ ഫോർമാറ്റിൽ തന്നെ വമ്പൻ മത്സരമാണ് നേരിടുന്നത്. രാഹുലും ഇഷാനും പന്തും ജിതേഷും അടക്കമുള്ള വിക്കറ്റ് കീപ്പർമാരോട് മത്സരിക്കുമ്പോൾ അതിൽ പന്ത് മാത്രമാണ് നിലവിl താരത്തിന് വെല്ലുവിളി അല്ലാത്തത് എന്ന് പറയാം.

ഈ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ സഞ്ജു പരിക്കിന്റെ ബുദ്ധിമുട്ടിലാണ് കളിക്കുന്നത്. അതിനാൽ തന്നെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന് പകരം പരാഗ് ടീമിനെ നയിക്കുന്നു. ബാറ്റിങ് മാത്രം തുടരാൻ ബിസിസിഐ അനുമത്ഹയി നൽകിയ സാഹചര്യത്തിൽ സഞ്ജു നിലവിൽ ഇമ്പാക്ട് താരമായിട്ടാണ് ഇറങ്ങുക. ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ 37 പന്തിൽ 66 റൺ നേടി തിളങ്ങിയിരുന്നു. ഏത് സീസൺ തുടങ്ങിയാലും ആദ്യ മത്സരത്തിൽ തിളങ്ങുന്ന സഞ്ജു രണ്ടാം മത്സരത്തിൽ ഇന്ന് കൊൽക്കത്തയ്ക്ക് എതിരെ വെറും 13 റൺ മാത്രമെടുത്ത് മടങ്ങിയിരിക്കുന്നു.

എന്തായാലും സ്ഥിരതയൊക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന ആളുകളോട് പറയുന്നു – ഇഷാനും രാഹുലും ശ്രേയസും അടക്കം മത്സരം നൽകുന്ന ഒരു ടീമിൽ സ്ഥിരത ഒരു കോമഡിയല്ല എന്ന് പറയുന്നു.