മമ്മൂട്ടി ചിത്രത്തില്‍ നിന്നും സംയുക്ത പിന്മാറി; പകരം നിമിഷ സജയന്‍

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്‍ സിനിമയില്‍ നിന്നും നടി സംയുക്ത മേനോന്‍ പിന്മാറി. പകരം നിമിഷ സജയന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ജയസൂര്യ നായകനാകുന്ന ചിത്രം വെള്ളവുമായി ഡേറ്റ് ക്‌ളാഷായതിനാലാണ് സംയുക്ത വണ്ണില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷമാകും നിമിഷ കൈകാര്യം ചെയ്യുക.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് സന്തോഷ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്.

Read more

ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.