വീണ്ടും രഞ്ജന്‍ പ്രമോദ് വരുന്നു; ഒ.ബേബി അണിയറയില്‍

കലാമൂല്യമുള്ള ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജന്‍ പ്രമോദ് വീണ്ടും വരുന്നു. അദ്ദേഹമൊരുക്കുന്ന പുതിയ ചിത്രം ഒ ബേബി അണിയറയിലൊരുങ്ങുകയാണ്.

ദിലീഷ് പോത്തനും ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും അണി ചേരുന്ന ‘ഒ,ബേബി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

മീശ മാധവന്‍, നരന്‍, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ തുടങ്ങി എക്കാലത്തെയും ബ്ലോക്ക്ബസ്റ്ററുകള്‍ മലയാളത്തിന് സമ്മാനിച്ച രഞ്ജന്‍ പ്രമോദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: അരുണ്‍ ചാലില്‍. ചിത്രം ജൂണിലാകും തിയറ്ററിലെത്തുക.

Read more