നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം. ദു്ല്‍ഖറിന്റെ തിരിച്ചുവരവ് ഗംഭീരമായെന്ന് തന്നെയാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ലല്ലു എന്ന തനിനാടന്‍ കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്ന ചിത്രം നവാഗതനായ ബി സി നൗഫലാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന് തിരക്കഥഒരുക്കിയിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന് ബിബിന്‍ ജോര്‍ജ് ടീമാണ്.ബിജോയ് നമ്പ്യാര്‍ ഒരുക്കിയ സോളോയാണ് ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. 2017 ഒക്ടോബര്‍ അഞ്ചിനായിരുന്നു സോളോ റിലീസ് ചെയ്തത്. ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങള്‍ക്കു ശേഷമാണ് യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുന്നത്. സംയുക്ത മേനോന്, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷങ്ങളില്‍ എത്തുന്നത്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്, സൗബിന് ഷാഹിര്‍, ധര്മ്മജന് എന്നിവരും അഭിനയിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.
ആന്റോ ജോസഫ്, സി ആര് സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിന് രണ്ട് മണിക്കൂര്‍ 45 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.
#OruYamandanPremakadha : Watchable 1st haf followed by a plain 2nd.Most of the comedies works while the romance and emotional track is outdated.@dulQuer is super cool but he deserved a much better packaging.Success depends on how family audience lap it up.Average..!
— Muhammad Adhil 🔔 (@urstrulyadhil) April 25, 2019
#OruYamandanPremakadha First Half!👌 Well Entertaining First Half 💥 Comedy Parts Working Well!😍 Looks Like Another Blockbuster From Bibin-Vishnu Team!👌💥 Action Scene Was Good!👍 Looking Forward To Second Half !🥁 @dulQuer Dance Makes Good Impact In Audience !👌
— Vivek P R (@VivekPROffl) April 25, 2019
Read more