ഓസ്‌കാര്‍ 2022; അരിയാന ഡിബോസ് മികച്ച സഹനടി, പുരസ്‌കാരം നേടിയ താരങ്ങള്‍

ലോക സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ ഓസ്‌കാര്‍ പുരസ്‌കാര വിതരണം ആരംഭിച്ചു. ലോസ് ഏഞ്ചല്‍സിലെ ഡോല്‍ബി തിയറ്ററിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണം നടക്കുകന്നത്. റെജീന ഹാള്‍, ആമി ഷുമര്‍, വാന്‍ഡ സൈക്സ്, എന്നിവര്‍ ചേര്‍ന്നാണ് ആതിഥേയത്വം വഹിക്കുന്നത്.

പുരസ്‌കാരങ്ങള്‍ ഇങ്ങനെ

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ‘വെസ്റ്റ് സൈഡ് സ്റ്റോറി’ലെ അനിറ്റ എന്ന കഥാപാത്രത്തിന് അരിയാന ഡിബോസിന് മികച്ച സഹനടിക്കുള്ള അക്കാദമി അവാര്‍ഡ്

ജാപ്പനീസ് സംവിധായകന്‍ റൂസുകെ ഹമാഗുച്ചി സംവിധാനം ചെയ്ത ‘ഡ്രൈവ് മൈ കാര്‍’ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ‘ദി ലോങ്ങ് ഗുഡ്ബൈ’ പുരസ്‌കാരം

മികച്ച സപ്പോര്‍ട്ടിങ് നടനുള്ള പുരസ്‌കാരം ‘കോടയിലെ’ പ്രകടനത്തിന് ട്രോയ് കോട്സൂര്‍ സ്വന്തമാക്കി. ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവാണ് ഇദ്ദേഹമെന്ന പ്രത്യേകത കൂടിയുണ്ട്.

മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് ഡിസ്നി ചിത്രം ‘എന്‍കാന്റോ’ അര്‍ഹമായി.

മികച്ച അനിമേഷന്‍ ഷോര്‍ട് ഫിലിം ആയി ആല്‍ബര്‍ട്ടോ മിയേല്‍ഗോ, ലിയോ സാന്‍ഷെ എന്നിവരുടെ ‘ദി വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍’ തിരഞ്ഞെടുക്കപ്പെട്ടു.

ഡോക്യുമെന്ററി ഷോര്‍ട്ടിനുള്ള ഓസ്‌കര്‍ ബെന്‍ പ്രൗഡ്ഫൂട്ടിന്റെ ‘ദി ക്വീന്‍ ഓഫ് ബാസ്‌കറ്റ്ബോളിന്’ ലഭിച്ചു.

മികച്ച ശബ്ദത്തിനുള്ള പുരസ്‌കാരവും ചേര്‍ത്ത് ‘ഡ്യൂണ്‍’ ഓസ്‌കര്‍ പുരസ്‌കാര പട്ടികയില്‍ മുന്നിലാണ്.

സംവിധായകന്‍ ഡെനിസ് വില്ലെന്യൂവിന്റെ ‘ഡ്യൂണ്‍’ മികച്ച ഫിലിം എഡിറ്റിംഗ്, മികച്ച ഒറിജിനല്‍ സ്‌കോര്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ശബ്ദം എന്നിവയ്ക്ക് നാല് ഓസ്‌കാറുകള്‍ നേടി.

‘ഡ്യൂണ്‍’ ഗ്രെഗ് ഫ്രേസര്‍ മികച്ച ഛായാഗ്രാഹകനുള്ള ഓസ്‌കാര്‍ നേടി.

മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള ഓസ്‌കാര്‍ ഡ്യൂണിന് ലഭിച്ചു. പ്രൊഡക്ഷന്‍ ഡിസൈന്‍: പാട്രിസ് വെര്‍മെറ്റ്; സെറ്റ് അലങ്കാരം: സുസ്സന്ന സിപോസ്

Read more

മികച്ച എഡിറ്റിംഗായി ഡ്യൂണിന്റെ ജോ വാക്കര്‍ അര്‍ഹനായി.