ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി പടച്ചോനെ ഇങ്ങള് കാത്തോളീ

ശ്രീനാഥ് ഭാസി ചിത്രം പടച്ചോനെ ഇങ്ങള് കാത്തോളീയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന സിനിമ ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷഷൃന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍ , രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

സിനിമയുടെ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി കഴിഞ്ഞു. നര്‍മ്മത്തിനും, ഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷേപ ഹാസ്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ഗ്രേസ് ആന്റണി, രസ്‌ന പവിത്രന്‍, അലെന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്മി, നിര്‍മല്‍ പാലാഴി, വിജിലേഷ്, നിര്‍മാതാക്കളില്‍ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേല്‍ മഠത്തില്‍ ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അതിഥി വേഷത്തില്‍ സണ്ണി വെയ്ന്‍ എത്തുന്നു. ചിത്രം മുഴുനീള എന്റര്‍ടെയ്‌നറാണ്.

Read more

വെള്ളം, അപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പടച്ചോനേ ഇങ്ങള് കാത്തോളീ’. ഛായാഗ്രഹണം വിഷ്ണു പ്രസാദ്. എഡിറ്റിങ് കിരണ്‍ ദാസ്. സംഗീതം ഷാന്‍ റഹ്‌മാന്‍. ഡിസൈന്‍സ് ഷിബിന്‍ സി ബാബു. സ്റ്റില്‍സ് ലെബിസണ്‍ ഗോപി. ആര്‍ട് അര്‍ക്കന്‍ എസ് കര്‍മ്മ. കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ പേരൂര്‍ ജെയിംസ്. അസ്സോസിയേറ്റ് ഡയറക്ടര്‍സ് കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിജു സുലേഖ ബഷീര്‍. പിആര്‍ഓ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ഹുവൈസ് (മാക്‌സ്സോ).