പവനിന്റെ പുതിയ സിനിമയില്‍ സംഗീത സംവിധായകനായി, അസഭ്യവര്‍ഷവുമായി നടന്റെ ആരാധകര്‍, വിചിത്രമെന്ന് സിനിമാലോകം

തെലുങ്ക് സിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ത്താരങ്ങളിലൊരാളാണ് പവന്‍ കല്യാണ്‍. മറ്റ് നടന്മാരുടെ ആരാധകരെ അപേക്ഷിച്ച് അല്‍പ്പം അഗ്രസ്സീവാണ് പവനിന്റെ ആരാധകര്‍. തങ്ങളുടെ പ്രിയ താരത്തെ നായകനാക്കി ഒരു റീമേക്ക് ഒരുക്കാത്തതിന്റെ പേരില്‍ സംവിധായകന്‍ ഹരീഷ് ശങ്കറിനെതിരെ സൈബര്‍ ആക്രമണവുമായി അടുത്തിടെയാണ് ആരാധകര്‍ രംഗത്ത് വന്നത്.

ഇപ്പോഴിതാ ഇതുപോലെ തന്നെ സംഗീത സംവിധായകന്‍ തമനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. യുവസംവിധായകന്‍ സുജീത്തിനൊപ്പം പവന്‍ കല്യാണ്‍ പുതിയ ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ സംഗീത സംവിധായകനായി തമനെ നിശ്ചയിച്ചതാണ് കാരണം.

സത്യത്തില്‍ തമനെതിരായതെങ്ങനെ എന്നത് തന്നെ വളരെ വിചിത്രമാണ്. പവന്‍ കല്യാണ്‍, വക്കീല്‍ സാബ്, ഭീംല നായക് എന്നിവരുടെ സമീപകാല 2 ചിത്രങ്ങള്‍ക്ക് തമന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരുന്നു, ഈ രണ്ട് ചിത്രങ്ങള്‍ക്കും അദ്ദേഹം മികച്ച പശ്ചാത്തല സംഗീതം നല്‍കി. ഇതെല്ലാം ആരാധകര്‍ സ്വീകരിക്കുകയും ചെയ്തതാണ്.

Read more

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും നടിമാരുടെയും പേരുകള്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024ലെ തിരഞ്ഞെടുപ്പിന് ശേഷം ചിത്രം എത്തുമെന്നാണ് സൂചന.