പോക്സോ പീഡന പരാതിയില്‍ നടന് നവാസുദ്ദീന്‍ സിദ്ധിഖിയെ കോടതി കുറ്റവിമുക്തനാക്കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢനത്തിനിരയാക്കിയെന്ന പരാതിയിലാണ് സെഷല്‍ പോക്സോ കോടതിയുടെ നടപടി.
2012ല്‍ നവാസുദ്ദീന്‍ സിദ്ധിഖി ബന്ധുവായ പെണ്‍കുട്ടിയെ പിഡിപ്പിച്ചെന്നാണ് പരാതി. കുടുംബാംഗങ്ങള്‍ നവാസുദ്ദീനെ പിന്തുണച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. നവാസുദ്ദീന്‍, സഹോദരന്മാരായ മിനാസുദ്ദീന്‍, ഫയാസുദ്ദീന്‍, അയാസുദ്ദീന് എന്നിവരെയും മാതാവ് മെഹറുന്നിസയെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.
Read more
മുംബൈ വേര്‍സോവ സ്റ്റേഷന് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ബുധാനയിലേക്കു മാറ്റുകയായിരുന്നു.