നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു

നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചു. സെർവിക്കൽ ക്യാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. താരത്തിന്റെ ഇൻസ്റ്റഗ്രാം വഴിയാണ് മാനേജർ വിവരമറിയിച്ചത്.

“ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടേറിയതാണ്. പ്രിയപ്പെട്ട പൂനത്തെ സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്.

ബന്ധപ്പെടുന്ന ഓരോ വ്യക്തിയും ശുദ്ധമായ സ്നേഹത്തോടും ദയയോടും കൂടിയായിരുന്നു അവളോട് പെരുമാറിയിരുന്നത്. ഇത് വേദനയുടെ ടൈം ആണ്, അവളെ ഓർക്കുന്ന ഈ സമയത്ത് സ്വകാര്യത മാനിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.”

Read more

എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്. ഉത്തർപ്രദേശിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യമെന്നാണ് ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.