ആക്ഷന്‍ ഹീറോയായി ബാബു ആന്റണി ; പവര്‍ സ്റ്റാര്‍ ടീസര്‍

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു ഒരുക്കുന്ന ആക്ഷന്‍ ചിത്രം പവര്‍ സ്റ്റാറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. തൊണ്ണൂറുകളിലെ ആക്ഷന്‍ ഹീറോയെയാണ് ടീസറിലൂടെ കാണാന്‍ കഴിയുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ അവസാന ചിത്രം കൂടിയാണിത്.

ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് പവര്‍ സ്റ്റാര്‍. സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നതും ഒമര്‍ തന്നെയാണ്. എഡിറ്റിങ് ജോണ്‍കുട്ടി. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്.

ലഹരിമരുന്നു മാഫിയയ്‌ക്കെതിരെയുള്ള നായകന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. മംഗലാപുരം, കാസര്‍കോട്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമകളില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ ഈ ചിത്രത്തില്‍ നായികയോ ഗാനങ്ങളോ ഇല്ല.

ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more