നൂറ് കോടി നേട്ടത്തിന് പിന്നാലെ 'പ്രേമലു' ഒടിടിയിൽ; സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയേറ്ററിലെ ഗംഭീര വിജയത്തിന് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ഒടിടിയിൽ. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഏപ്രില്‍ 12ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

റിലീസ് ചെയ്ത് ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഗംഭീര സ്വീകരണമാണ് റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ്ഡ് വേർഷനും പുറത്തിറങ്ങിയിരുന്നു.

വേൾഡ് വൈഡ് കളക്ഷനായി 128 കോടി രൂപയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് റോം- കോം ഴോണറിലൊരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read more

നസ്‍ലെൻ, മമിത ബൈജു, ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.