‘ഗോൾഡ് തന്റെ മുൻകാല ചിത്രങ്ങൾ പോലെയാണെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കരുതെന്ന് സംവിധായകൻ അൽഫോസ് പുത്രൻ. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഗോൾഡ് അണിയറയിൽ ഒരുങ്ങുന്നതിടെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. ‘ഗോൾഡി’ൽ പ്രേക്ഷകർ ഒരിക്കലും ‘നേരം’, ‘പ്രേമം’ എന്നീ തന്റെ മുൻകാല ചിത്രങ്ങൾ പ്രതീക്ഷിക്കരുത് എന്നാണ് അൽഫോസ് പുത്രൻ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പൃഥ്വിരാജും, നയൻതാരയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്.’ആരും എന്നിൽ നിന്ന് നേരമോ പ്രേമമോ പോലൊരു സിനിമ പ്രതീക്ഷിക്കരുത്. ഗോൾഡിന് നേരവുമായി ചില സാമ്യതകൾ കാണാം. എന്നാൽ ഗോൾഡ് വ്യത്യസ്തമാണ്. ഗോൾഡിനായി പുതിയതായി എഴുതിയ 40 ഓളം കഥാപാത്രങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ രസിപ്പിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് നൽകുന്നു’, എന്നാണ് അൽഫോൺസ് പുത്രൻ ട്വീറ്റ് ചെയ്യ്തിരിക്കുന്നത്.
Please don’t expect a film from me like NERAM or PREMAM 😀. GOLD might be similar to NERAM, but it is Unique in its own way. There are more than 40 Characters newly written for GOLD. We all will try to entertain you. That our team will guarantee.🙂
– Alphonse Puthren— Alphonse Puthren (@puthrenalphonse) June 7, 2022
‘അടുത്ത ചിത്രത്തിനായി ഇനിയും ഒരു ഏഴ് വർഷം കാത്തിരിക്കരുത്’ എന്നാണ് അൽഫോൺസ് പങ്കുവെച്ച ട്വീറ്റിന് പൃഥ്വിയുടെ മറുപടി. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
പൃഥ്വിരാജ്, നയൻതാര എന്നിവർക്കൊപ്പം ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
And please don’t wait another 7 years for our next 😬🙏 @puthrenalphonse https://t.co/WK4uHXaOrT
— Prithviraj Sukumaran (@PrithviOfficial) June 7, 2022
Read more