KKR VS PBKS: പ്രിയാന്‍ഷോ, ഏത് പ്രിയാന്‍ഷ് അവനൊക്കെ തീര്‍ന്ന്, പഞ്ചാബിന്റെ നട്ടെല്ലൊടിച്ച് കൊല്‍ക്കത്ത, പണി കൊടുത്ത് ഹര്‍ഷിതും വരുണ്‍ ചക്രവര്‍ത്തിയും

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സിന് തുടക്കത്തില്‍ തകര്‍ച്ച. പവര്‍പ്ലേ ഓവര്‍ തീരുന്നതിന് മുന്നേ നാല് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി വാര്‍ത്തകളില്‍ നിറഞ്ഞ പ്രിയാന്‍ഷ് ആര്യ 22 റണ്‍സ് നേടി പുറത്തായി. ഹര്‍ഷിത് റാണയുടെ പന്തില്‍ രമണ്‍ദീപ് സിങ് ക്യാച്ചെടുത്താണ് യുവതാരത്തിന്റെ പുറത്താവല്‍. 12 ബോളില്‍ മൂന്ന് ഫോറും ഒരു സിക്‌സും അടിച്ച ശേഷമായിരുന്നു പ്രിയാന്‍ഷ് ആര്യയുടെ പുറത്താവല്‍. ഒരറ്റത്ത് പ്രഭ്‌സിമ്രാന്‍ നിലയുറപ്പിച്ചെങ്കിലും പ്രിയാന്‍ഷിന് തൊട്ടുപിന്നാലെ ശ്രേയസ് അയ്യരും പുറത്താവുകയായിരുന്നു.

രണ്ടാം പന്തില്‍ തന്നെ ബൗണ്ടറിക്കായി ശ്രമിച്ച ശ്രേയസ് ഹര്‍ഷിത റാണയുടെ തന്നെ പന്തില്‍ രമണ്‍ദീപ് സിങ് ക്യാച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് നാലാമനായി ഇറ്ങ്ങിയ ജോഷ് ഇംഗ്ലിസ് വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബോള്‍ഡായി. പവര്‍പ്ലേ തീരുന്നതിന് മുന്നേയാണ് പ്രഭ്‌സിമ്രാന്‍ സിങും പുറത്തായിരിക്കുന്നത്. ഹര്‍ഷിത് റാണ-രമണ്‍ദീപ് സിങ് കൂട്ടുകെട്ട് തന്നെയാണ് ഈ വിക്കറ്റിന്റെയും പിന്നില്‍.

Read more

നേഹാല്‍ വധേരയും ഗ്ലെന്‍ മാക്‌സ്വെലുമാണ് പഞ്ചാബിനായി നിലവില്‍ ക്രീസില്‍. മൂന്ന് വിക്കറ്റുകളോടെ ഹര്‍ഷിത് റാണയും ഒരു വിക്കറ്റോടെ വരുണ്‍ ചക്രവര്‍ത്തിയും തന്നെയാണ് കൊല്‍ക്കത്തയ്ക്കായി ബോളിങ് തുടരുന്നത്. പഞ്ചാബിന്റെ ഹോംഗ്രൗണ്ടായ ചണ്ഡീഗഢ് മുല്ലാന്‍പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം.