താരസുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും മാതാപിതാക്കളായി. തങ്ങള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.’വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,’ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. അടുത്തിടെ വാനിറ്റി ഫെയര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞുങ്ങളെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. നിലവില്‍ കരിയര്‍ തിരക്കുകളിലാണ് നിക് ജോനാസും പ്രിയങ്കയും.
Read more
മാട്രിക്സ് റിസറക്ഷന്‍സ് ആണ് പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം. ബോളിവുഡില്‍ ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. സോയ അക്തര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന കൈഫും ആലിയ ഭട്ടുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.