'മിന്നല്‍ മുരളി 2' ആരംഭിക്കുന്നു; ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് നിര്‍മ്മാതാവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

മലയാളത്തിലെ സൂപ്പര്‍ ഹീറോയുടെ പേര് ലോകമെമ്പാടും പ്രശസ്തി നേടിയിരുന്നു. ഹോളിവുഡിലേത് പോലെ സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ മലയാളത്തിലും പറ്റുമെന്ന് തെളിയിച്ച സിനിമയാണ് ‘മിന്നല്‍ മുരളി’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

മിന്നല്‍ മുരളി 2വിന്റെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കുകയാണ് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയ പോള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോയെ സൂചിപ്പിക്കുന്ന മ എന്ന അടയാളമുള്ള ചിത്രമാണ് സോഫിയ പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മിന്നല്‍ എന്ന ഹാഷ് ടാഗും രണ്ട് മിന്നല്‍ ചിഹ്നങ്ങളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരികയാണെങ്കില്‍ വലിയ ക്യാന്‍വാസിലുള്ള ചിത്രമായിരിക്കുമെന്ന് മുമ്പ് സംവിധായകന്‍ ബേസില്‍ ജോസഫ് അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read more

ടൊവിനോയാണ് ചിത്രത്തില്‍ മിന്നല്‍ മുരളിയായി വേഷമിട്ടത്. ഷിബു എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് തമിഴ് താരം ഗുരു സോമസുന്ദരം കൈയ്യടി നേടിയിരുന്നു. ഫെമിന, ഷെല്ലി, സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് ന്നെിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.