രണ്‍ബീര്‍ കപൂര്‍ ബീഫ് കൊതിയന്‍, ഈ പടം ഞങ്ങള്‍ കാണില്ല; ബ്രഹ്‌മാസ്ത്രയ്‌ക്ക് എതിരെ ബഹിഷ്‌കരണാഹ്വാനം

ബോളിവുഡ് സിനിമകള്‍ക്കെതിരെയുള്ള ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്ക് അറുതിയില്ല. ഈ അവസരത്തില്‍ മറ്റൊരു ചിത്രം കൂടി ബോയ്‌ക്കോട്ട് കാമ്പയിനിന് ഇരയാവുകയാണ്. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ടീമിന്റെ ബ്രഹ്‌മാണ്ഡചിത്രം ബ്രഹ്‌മാസ്ത്രയാണ് ഇത്.

തന്റെ പ്രിയ ഭക്ഷണത്തേക്കുറിച്ച് രണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ചിലര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും രണ്‍ബീര്‍ പറയുന്നുണ്ട്. അഭിമുഖത്തിന്റെ ഈ ഭാ?ഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്‌മാസ്ത്രയ്‌ക്കെതിരെ ഹാഷ്ടാ?ഗ് കാമ്പെയിന്‍ നടക്കുന്നത്.

Read more

ബോയ്‌കോട്ട് ബ്രഹ്‌മാസ്ത്ര എന്ന ഹാഷ്ടാഗോടെയാണ് ബഹിഷ്‌കരണാഹ്വാനം നടക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു ദേശീയ മാധ്യമം നടത്തിയ ഇന്റര്‍വ്യൂ ആയിരുന്നു ഇത്.