തിയേറ്ററുകളില്‍ ഓളം സൃഷ്ടിച്ച് മുന്നേറുകയാണ് പ്രഭാസിന്റെ സാഹോ. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും സൂപ്പര്‍ഹിറ്റായി ഓടുകയാണ് ചിത്രം. രണ്ട് ദിവസത്തിനുള്ളില്‍ 200 കോടി കടന്നിരിക്കുകയാണ് സാഹോ. മൂന്നാം ദിവസം മുന്നൂറ് കോടിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ മാത്രം നേടിയത് 80 കോടിയാണ്.
ആഗോളതലത്തില്‍ റിലീസ് ചെയ്ത സാഹോ 130 കോടിയാണ് ആദ്യദിനം തന്നെ നേടിയത്. ഗംഭീര തുടക്കം കരസ്ഥമാക്കിയ സാഹോ അവഞ്ചേര്‍സി”ന്റെയും “തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനി”ന്റെയും ആദ്യ ദിന കളക്ഷന്‍ റെക്കോഡുകളാണ് തകര്‍ത്തിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം സുജീത്താണ് സംവിധാനം ചെയ്തത്.
Read more
യുവി ക്രിയേഷന്‍സാണ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയാണ്. ബോളവുഡ് താരം ശ്രദ്ധ കപൂറാണ് നായിക. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍