വെട്രിമാരന്റെ പുതിയ വെബ് സീരിസില്‍ പ്രകാശ് രാജും സായ് പല്ലവിയും

സ്ത്രീ ലൈംഗികതയേയും ആസക്തികളേയും കുറിച്ച് സംസാരിച്ച ഹിന്ദി വെബ് സീരിസ് “ലസ്റ്റ് സ്റ്റോറീസ്” തമിഴിലേക്കും റീമേക്ക് ചെയ്യുകയാണ്. പ്രശസ്ത സംവിധായകരായ വെട്രിമാരന്‍, വിഘ്‌നേഷ് ശിവന്‍, ഗൗതം മോനോന്‍ സുധ കൊങ്കര എന്നിവരാണ് ലസ്റ്റ് സ്റ്റോറീസിന്റെ തമിഴ് റീമേക്ക് ഒരുക്കുന്നത്.

ധനുഷും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച “അസുരന്റെ” സൂപ്പര്‍ ഹിറ്റ് വിജയത്തിന് പിന്നാലെ വെട്രിമാരന്‍ ഒരുക്കുന്ന വെബ് സീരിസില്‍ നടി സായ് പല്ലവിയും നടന്‍ പ്രകാശ് രാജും മുഖ്യ വേഷത്തിലെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അസുരനിലും പ്രകാശ് രാജ് മുഖ്യ വേഷത്തിലെത്തിയിരുന്നു.

Read more

വെബ് സീരിസില്‍ സായിയുടേത് ഒരു പെര്‍ഫോമന്‍സ് ഓറിയന്റഡ് റോളാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദിയില്‍ അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നീ ബോളിവുഡ് സംവിധായകരുടെ ചെറിയ ചിത്രങ്ങളാണ് ലസ്റ്റ് സ്റ്റോറിസ് ആയി പുറത്തിറങ്ങിയത്. ഇതിന്റെ തെലുങ്ക് റീമേക്കും
ഒരുങ്ങുന്നുണ്ട്.