സഹോദരിയുടെ വിവാഹനിശ്ചയത്തില്‍ തിളങ്ങി സായ് പല്ലവി

സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയത്തില്‍ തിളങ്ങി സായ് പല്ലവി. സഹോദരിക്കും കുടുബത്തിനുമൊപ്പം ചടങ്ങുകള്‍ ആഘോഷമാക്കുന്ന സായ് പല്ലവിയുടെ വീഡിയോയും ദൃശ്യങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

വിനീത് ആണ് പൂജയുടെ ഭാവി വരന്‍. കഴിഞ്ഞ ദിവസം വിനീതിനെ പരിചയപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പൂജ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ സായ്‌യുടെ വിവാഹത്തിന് മുമ്പ് അനുജത്തിയുടെ വിവാഹം നടക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

സായ് പല്ലവിയുടെ വിവാഹം എന്നാണ് പലരും ചോദിക്കുന്നത്. ‘ചിത്തിര സെവാനം’ എന്ന സിനിമയിലൂടെ പൂജ കണ്ണന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് പൂജ വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയിട്ടില്ല.

May be an image of 3 people, henna and text that says "The festivities begir = #engagement"

Read more

ആല്‍ബങ്ങളിലും ഹ്രസ്വചിത്രത്തിലും പൂജ അഭിനയിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. ‘എസ്‌കെ 21’, ‘രാമായണ’, ‘തണ്ടേല്‍’ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.