സല്‍മാന്‍ ഖാനെ തടഞ്ഞ സംഭവം : സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസിച്ച് സി.ഐ.എസ്. എഫ്

മുംബൈ വിമാനത്താവളത്തില്‍ വെച്ച് ക്യൂ പാലിക്കാതെ വന്ന നടന്‍ സല്‍മാന്‍ ഖാനെ തടഞ്ഞ ഉദ്യോഗസ്ഥനെ പ്രശംസിച്ച് സി.ഐ.എസ്.എഫ്. മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നു ഉദ്യോഗസ്ഥന്റേതെന്നും, അദ്ദേഹം തക്കതായ പ്രതിഫലത്തിന് അര്‍ഹനാണെന്നും സി.ഐ.എസ്.എഫ് ട്വീറ്റ് ചെയ്തു.

കൂടാതെ ഉദ്യോഗസ്ഥനെതിരായ പ്രചാരണങ്ങള്‍ വ്യാജമാണെന്നും വസ്തുതാവിരുദ്ധമാണെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി.

ആഗസ്റ്റ് 20നായിരുന്നു സംഭവം. റഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു സല്‍മാന്‍ ഖാന്‍. എന്നാല്‍ താരം വരി നില്‍ക്കാതെ നേരിട്ട് അകത്തേക്ക് കടക്കുന്നതിനിടെയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടയുകയും, വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

Read more

ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു .