എറണാകുളത്ത് കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് സ്വന്തം സംഘടനയില്‍ നിന്ന് മര്‍ദ്ദനമെന്ന് പരാതി. കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസിനാണ് മര്‍ദ്ദനമേറ്റതായി പരാതിയുള്ളത്. കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. മഹാരാജാസ് കോളേജിലെ കെഎസ്‌യുവിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു മുഹമ്മദ് നിയാസ്.
മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് നിയാസിന്റെ പരാതി. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് അയച്ച പരാതിയുടെ പകര്‍പ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും കെപിസിസി സംഘടനാ സെക്രട്ടറി എം ലിജുവിനും എന്‍എസ്യു ദേശീയ അധ്യക്ഷനും എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസിനും ജില്ലയിലെ കെഎസ്യുവിന്റെ ചുമതലയുള്ള നേതാവിനും കൈമാറിയിട്ടുണ്ട്.
Read more
കെഎസ്‌യു ജില്ലാ ഭാരവാഹികളായ കെഎം കൃഷ്ണലാല്‍, അമര്‍ മിഷല്‍ പളളച്ചി, കെവിന്‍ കെ പോള്‍സ്, സഫ്‌വാന്‍, അമല്‍ തോമി എന്നിവര്‍ക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജിലെ കെഎസ്യു യൂണിറ്റ് സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.