ശകുന്തളയും ഞാനും ഒരാള്‍ തന്നെ , കാലഘട്ടം മാറിയെന്ന് മാത്രം; സമാന്തയുടെ തുറന്നുപറച്ചില്‍

അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ശാകുന്തളം പ്രേക്ഷകരുടെ മുന്നിലേക്കെത്താന്‍ ഒരുങ്ങുകയാണ്. സമാന്തയാണ് ശകുന്തളയായി എത്തുന്നത്. സമാന്തയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ശകുന്തളയെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴിതാ ശകുന്തള എന്ന കഥാപാത്രം താനുമായി ഏറെ സാമ്യതയുള്ളതായി സമാന്ത പറഞ്ഞിരിക്കുകയാണ്.

ഞാന്‍ അവതരിപ്പിച്ച ശകുന്തള എന്ന കഥാപാത്രം അഭിഞ്ജാന ശാകുന്തളം എന്ന നാടകത്തിലേതാണ്. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്നാണ് കരുതുന്നത്. പക്ഷേ ഇന്നത്തെ സമൂഹവുമായി വളരെ ബന്ധിപ്പിക്കാവുന്ന കഥാപാത്രമെന്നത് വളരെ അതിശയകരമാണ്. ഇന്നത്തെ സ്ത്രീയായ ഞാനുമായി അവള്‍ വളരെ ബന്ധപ്പെട്ടിരിക്കുന്നു.

പലസമയത്തും ശകുന്തള ഞാനായി മാറുന്നതായി തോന്നിയിട്ടുണ്ട്. കാരണം അവള്‍ ശക്തയാണ്. അവളുടെ വിശ്വാസങ്ങളില്‍ അവള്‍ ധൈര്യത്തോടെ നില്‍ക്കുന്നു. അവള്‍ സ്‌നേഹത്തിനായി ആഗ്രഹിക്കുമ്പോഴും തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്.

Read more

പ്രണയം, വഞ്ചന, വീണ്ടെടുപ്പൊക്കെ തന്നെ ഇന്നും അതുപോലെ തന്നെ സംഭവിക്കുകയാണ്. മാനുഷിക വികാരങ്ങളുടെ ഭാഗമായതിനാല്‍ തന്നെ നൂറ്റാണ്ടുകള്‍ മാറുമ്പോഴും അവയൊന്നിനും മാറ്റം സംഭവിക്കുന്നില്ല, സമാന്ത കൂട്ടിച്ചേര്‍ത്തു.