ഫ്‌ളോറല്‍ ഗൗണില്‍ അതിസുന്ദരിയായി സാനിയ; ചിത്രങ്ങള്‍ വൈറല്‍

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. ഏറ്റവുമൊടുവില്‍ ലൂസിഫറില്‍ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പേസ്റ്റല്‍ നീല നിറത്തിലുള്ള ഫ്‌ളോറല്‍ ഗൗണ്‍ ആണ് സാനിയ അണിഞ്ഞിരിക്കുന്നത്. ഡീപ് നെക്ക് ഗൗണിനൊപ്പം ആഭരണങ്ങള്‍ ഒഴിവാക്കിയപ്പോള്‍ മേക്കപ്പിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നനത്. തലയില്‍ ജിപ്‌സോഫില പൂക്കള്‍ കൊണ്ടുള്ള ടിയാര ലുക്കിനെ കൂടുതല്‍ ആകര്‍ക്ഷകമാക്കിയിരിക്കുന്നു.

Read more

ആതിരപ്പള്ളിയിലായിരുന്നു ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ സാനിയ ഒരു രാജകുമാരിയെ പോലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.