വെട്രിമാരനൊപ്പം ഷാരൂഖ് ഖാന്‍; വമ്പന്‍ പ്രതീക്ഷയില്‍ ആരാധകര്‍

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു സീറോ. എന്നാല്‍ വേണ്ടത്ര സ്വീകാര്യത കിട്ടാതെ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. സീറോയുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതിനാല്‍ ഉടനൊന്നും സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നേരത്തെ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി അടുത്ത വര്‍ഷം തന്റെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ഷാരൂഖ് തന്റെ പിറന്നാള്‍ ദിനത്തില്‍ പറഞ്ഞിരുന്നു. ഇതിനിടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

തമിഴിലെ ഹിറ്റ് സംവിധായകന്‍ വെട്രിമാരനൊപ്പം ഷാരൂഖ് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വിഷയമായിരിക്കുന്നത്. ഷാരൂഖിന്റെ തിരിച്ചു വരവ് വെട്രിമാരന്‍ ചിത്രത്തിലൂടെ ആയിരിക്കുമെന്ന രീതിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എന്നിരുന്നാലും ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.

Read more

അതേസമയം, വെട്രിമാരന്‍ ഷാരൂഖിനെ കണ്ടതിന് പിന്നില്‍ മറ്റൊന്നുമില്ലെന്നും സൗഹൃദം പുതുക്കല്‍ മാത്രമേയുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ധനുഷ് നായകനായി എത്തിയ വിജയചിത്രം അസുരനാണ് വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രം.