ആദ്യ ഗര്‍ഭമാണോ ഇതെന്ന തരത്തിലുള്ള പരിഹാസങ്ങളൊക്കെ പ്രത്യക്ഷപ്പെടും, അതുകൊണ്ട് തന്നെയാണ് വരാതിരുന്നത്: തുറന്നുപറഞ്ഞ് ഷാലു കുര്യന്‍

ഗര്‍ഭകാലം പല സെലിബ്രിറ്റികളും ആഘോഷമാക്കാറാണ് പതിവ്. സോഷ്യല്‍മീഡിയയിലൂടെ ഒരോ വിശേഷങ്ങളും അവരൊക്കെ പങ്കുവെക്കാറുമുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് നടി ഷാലു കുര്യന്‍. സോഷ്യല്‍മീഡിയയിലൂടെ ഗര്‍ഭകാലം ആഘോഷമാക്കുന്നത് ഇഷ്ടമായിരുന്നില്ലെന്നും അതാണ് ചിത്രങ്ങള്‍ പോലും പുറത്തുവിടാതെ ഇരുന്നതെന്നും ഷാലു പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാലു മനസ് തുറന്നത്.

ഗര്‍ഭിണിയായെന്ന് വെച്ച് താന്‍ പുറത്ത് പോവാതിരിക്കുകയൊന്നുമായിരുന്നില്ല. സാധനങ്ങളൊക്കെ മേടിക്കാന്‍ താന്‍ തന്നെയായിരുന്നു പോയിരുന്നത്. എന്നാല്‍ അതൊന്നും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് ആളുകളെ അറിയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷവും അഭിനയിച്ചിരുന്നു. വയറൊക്കെ വരുന്നതിന് മുന്‍പ് ചിത്രീകരിച്ച രംഗങ്ങളായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ഷാലു കുര്യന്‍ പറയുന്നു.

Read more

സോഷ്യല്‍മീഡിയയില്‍ ഗര്‍ഭകാലത്തെക്കുറിച്ച് പോസ്റ്റ് ചെയ്താല്‍ ഇത് ലോകത്തെ ആദ്യഗര്‍ഭമാണോ എന്നതരത്തിലുള്ള കമന്റുകള്‍ വരും
ഗര്‍ഭിണിയായിരിക്കെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. എഴുതിയിടുന്നവര്‍ക്ക് രസകരമാണെങ്കിലും അത് കാണുന്ന നമ്മുടെ അവസ്ഥ അങ്ങനെയല്ലല്ലോയെന്നും താരം ചോദിച്ചിരുന്നു.