'പൊന്നിയിന്‍ സെല്‍വന്‍' മലയാളം പറയുമ്പോള്‍.. ശബ്ദം നല്‍കിയതില്‍ മലയാള സിനിമാ താരങ്ങളും; ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായാണ് സെപ്റ്റംബര്‍ 30ന് സിനിമ റിലീസിന് ഒരുങ്ങുന്നത്. കെജിഎഫ് 2വിന് മലയാള സംഭാഷണം ഒരുക്കിയ ശങ്കര്‍ രാമകൃഷ്ണന്‍ തന്നെയാണ് പൊന്നിയിന്‍ സെല്‍വനും മലയാളത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ മലയാളം പതിപ്പ് ഒരുക്കാന്‍ മണിരത്‌നം നേരിട്ടാണ് തന്നെ ക്ഷണിച്ചത് എന്നാണ് ശങ്കര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ നോവലിന്റെ മലയാള പരിഭാഷ ലഭ്യമല്ലാത്തതിനാല്‍ ഇംഗ്ലീഷ് ട്രാന്‍സ്ലേഷിനിലുള്ള അഞ്ച് ബുക്കുകള്‍ വാങ്ങി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയാണ് പൊന്നിയിന്‍ സെല്‍വന് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

പൊന്നിയിന്‍ സെല്‍വന്റെ മലയാളം വേര്‍ഷനില്‍ ആരൊക്കെയാണ് ശബ്ദം നല്‍കിയിരിക്കുന്നത് എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശങ്കർ. ആദിത്യ കരികാലന്‍ എന്ന കഥാപാത്രമായി എത്തുന്ന വിക്രമിന് അരുണ്‍ സി.എം ആണ് ശബ്ദം നല്‍കിയിരിക്കുന്നത്. കെജിഎഫ് 2വില്‍ യാഷിന് ശബ്ദം കൊടുത്ത അതേ അരുണ്‍ തന്നെയാണ് വിക്രത്തിനും ശബ്ദം നല്‍കിയിരിക്കുന്നത്. വിക്രം തന്നെ കൂടെയിരുന്ന് അരുണിനെ ഡയറക്ട് ചെയ്ത് മലയാളം ചെയ്യിക്കുകയായിരുന്നു.

Ponniyin Selvan' trailer out: Film promises to be a brilliant spectacle |  Entertainment News | Onmanorama

സ്ത്രീകളെ കണ്ടാല്‍ പെട്ടെന്ന് മയങ്ങിപ്പോകുന്ന ഹ്യൂമര്‍ എലെമെന്റുള്ള, ഒരേ സമയം വീര്യവും ശൃംഗാരവുമുള്ള, വളരെ കോംപ്ലിക്കേറ്റഡ് ആയ കഥാപാത്രമാണ് കാര്‍ത്തി അവതരിപ്പിക്കുന്ന വന്തിയ തേവന്‍. ഈ കഥാപാത്രത്തിന് കാര്‍ത്തിയുടെ ശബ്ദത്തോട് സാമ്യമുള്ള അജിത് എന്നയാളാണ് ശബ്ദം നല്‍കിയത്.

മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ മലയാളം സിനിമയ്ക്ക് ശബ്ദം കൊടുക്കാത്ത താരമാണ് റഹ്‌മാന്‍. എന്നാല്‍ റഹ്‌മാന്‍ ആദ്യമായി മലയാള സിനിമയില്‍ ശബ്ദം കൊടുത്തത് പൊന്നിയിന്‍ സെല്‍വന് വേണ്ടിയാണ്. മധുരാന്തക തേവന്‍ എന്ന കഥാപാത്രത്തെയാണ് റഹ്‌മാന്‍ അവതരിപ്പിക്കുന്നത്.

ആഴ്‌വര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. തമിഴിനൊപ്പം മലയാളത്തിലും ജയറാം തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ലാല്‍ അവതരിപ്പിക്കുന്ന തിരുക്കോയിലൂര്‍ മലയമന്‍ എന്ന കഥാപാത്രത്തിന് ലാല്‍ തന്നെയാണ് ശബ്ദം നല്‍കിയത്. അതുപോലെ തന്നെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച പൂങ്കുഴലി എന്ന കഥാപാത്രത്തിന് നടി തന്നെയാണ് മലയാളത്തിലും ശബ്ദം നല്‍കിയിരിക്കുന്നത്.South News | Latest South News | South News Today

പൊന്നിയിന്‍ സെല്‍വന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായ ജയം രവിക്ക് വേണ്ടി ശബ്ദം നല്‍കിയത് മലയാളത്തിലെ ഒരു പ്രമുഖ നടനാണ്. പൃഥ്വിരാജ് ആണ് ജയംരവിക്ക് ശബ്ദം നല്‍കിയത് എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ശരത് കുമാറിന്റെ ശബ്ദം മലയാളത്തിലെ വളരെ സീനിയറായ ഒരു താരമാണ് ചെയ്തത്. മലയാള സിനിമാ താരങ്ങളാണ് പൊന്നിയിന്‍ സെല്‍വനില്‍ മുപ്പതു ശതമാനം ശബ്ദങ്ങളും നല്‍കിയിട്ടുള്ളത് എന്നാണ് ശങ്കര്‍ വ്യക്തമാക്കിയത്.

Read more

അഞ്ച് മാസത്തോളം ചിലവഴിച്ചാണ് പൊന്നിയിന്‍ സെല്‍വന്റെ മലയാളം പതിപ്പ് ഒരുക്കിയിരിക്കുന്നത്. വെറുമൊരു ഡബ്ബിങ് സിനിമ എന്ന ആക്ഷേപം മറികടന്നുകൊണ്ട് കേരളത്തില്‍ റിലീസ് ചെയ്യുന്ന അന്യഭാഷാ സിനിമകള്‍ മലയാളത്തില്‍ ആസ്വദിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ സിനിമകള്‍ ഇതുപോലെ മലയാളത്തിലേക്ക് എത്തും എന്ന് തന്നെയാണ് പ്രതീക്ഷ.