'അസുരന്‍' തെലുങ്ക് റീമേക്കില്‍ മഞ്ജു ഇല്ല, പകരം ശ്രിയ

വ്യത്യസ്തമായ വേഷപ്പകര്‍ച്ചകള്‍ കൊണ്ട് എന്നും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന താരമാണ് മഞ്ജു വാര്യര്‍. നടിയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ “അസുരന്‍” നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ് നായകനായെത്തിയ അസുരന്റെ തെലുങ്ക് റീമേക്ക് ഒരുക്കാന്‍ ഒരുങ്ങുകയാണ്.

തെലുങ്ക് റീമേക്കിലും പ്രധാന വേഷത്തില്‍ ധനുഷ് തന്നെ എത്തും. എന്നാല്‍ മഞ്ജുവിന് പകരം മറ്റൊരു നടിയാകും തെലുങ്കില്‍ എത്തുക. നടി ശ്രിയ ശരണ്‍ ആണ് തെലുങ്കില്‍ പച്ചമ്മാള്‍ ആയി എത്തുക. ശ്രിയ ചിത്രം ചെയ്യാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.

Read more

പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ “വെക്കൈ” എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് അസുരന്‍. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ധനുഷ് ഡബിള്‍ റോളിലെത്തി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.