ഒറ്റ ഗാനരംഗത്തിന് മാത്രമായി ശ്രുതി ഹാസൻ വാങ്ങിയത് വമ്പൻ പ്രതിഫലം; റിലീസിന് പിന്നാലെ വൈറലായി 'ഹായ് നാന'യിലെ ഗാനം

ഗാനരംഗത്തിൽ മാത്രം മുഖം കാണിച്ചു പോവുന്ന നിരവധി താരങ്ങൾ സിനിമയിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഈയടുത്ത് ഇന്ത്യൻ സിനിമലോകം ഏറ്റവും കൂടുതൽ ഏറ്റെടുത്ത ഒന്നായിരുന്നു അല്ലു അർജുൻ നായകനായ ‘പുഷ്പ’ എന്ന സിനിമയിലെ സാമന്തയുടെ ‘ഓ ആണ്ടവാ’ എന്ന ഗാനരംഗം. 5 കോടി രൂപയാണ് പ്രതിഫലമായി സാമന്ത ഈ ഗാനരംഗത്തിന് വാങ്ങിയത്.

ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു ഗാനം കൂടി ചർച്ചകളിൽ ഇടം നേടുന്നു. നാനി നായകനായെത്തിയ ‘ഹായ് നാന’ എന്ന ചിത്രത്തിലെ ‘ഓഡിയമ്മാ ഹീറ്റു’ എന്ന ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഈ ഗാനരംഗത്തിൽ അഭിനയിക്കുന്നതിന് മാത്രമായി 90 ലക്ഷം രൂപയാണ് ശ്രുതി ഹാസൻ പ്രതിഫലം വാങ്ങിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മലയാളിയായ ഹിഷാം അബ്ദുൾ വാഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

ആഗാഡു, തേവര്‍ എന്നീ ചിത്രങ്ങളിലെ നൃത്തരംഗങ്ങളിലും മുൻപ് ശ്രുതി ഹാസൻ ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്. ണാള്‍ താക്കൂര്‍ ആണ് ഹായ് നന്നായിലെ നായിക. ബേബി കിയാര ഖന്ന, നാസര്‍, പ്രിയദര്‍ശിനി പുലികൊണ്ട, അഗാദ് ബേദി, വിരാജ് അശ്വിന്‍ എന്നിവരാണ് ഹായ് നാനയിലെ മറ്റ് താരങ്ങൾ. മലയാള താരം ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വൈര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ഹായ് നാന നിർമ്മിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Read more