ശ്രദ്ധേയമായി ശുഭരാത്രിയിലെ ഗാനം; 'അനുരാഗ കിളിവാതില്‍' ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍നിരയില്‍

യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ശുഭരാത്രി സിനിമയിലെ അനുരാഗ കിളിവാതില്‍ എന്ന ഗാനം. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പാട്ട് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നാലാം സ്ഥാനത്തെത്തിയത്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ബിജിപാലാണ്. സംഗീത ശ്രീകാന്തും ഹരിശങ്കറും ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.

പുതുമയുളള ഒരു പ്രമേയവുമായി എത്തുന്ന ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് ദിലീപ് നല്‍കുന്നത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Read more

സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ചിത്രത്തിന്റേതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട 14 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന നാദിര്‍ഷ വീണ്ടും നടന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയും ശുഭരാത്രിയ്ക്കുണ്ട്.