ഒരു കാലില്‍ ഒരു കിലോമീറ്റര്‍ നടന്ന് സ്‌കൂളില്‍ എത്തുന്ന പത്തുവയസുകാരിയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ പെണ്‍കുട്ടിയ്ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടന്‍ സോനു സൂദ്. ബീഹാറിലെ ജമുയി ജില്ലയില്‍ താമസിക്കുന്ന സീമ എന്ന പെണ്‍കുട്ടിയാണ് രണ്ടു വര്‍ഷം മുന്‍പ് ഒരപകടത്തില്‍ കാല്‍ നഷ്ടമായതിനെത്തുടര്‍ന്ന് ഒറ്റക്കാലില്‍ സ്‌കൂളില്‍ എത്തുന്നത്.
കാല്‍ നഷ്ടമായെങ്കിലും തന്റെ പഠിക്കാനുള്ള മോഹം സീമ ഉപേക്ഷിച്ചിരുന്നില്ല. ഒരു കാലില്‍ ചാടി ചാടി സീമ സ്‌കൂളിലേക്കെത്തുന്ന വീഡിയോ കണ്ട ജുമായി ജില്ലാ മജിസ്‌ട്രേറ്റ് സീമയ്ക്ക് മുചക്രവാഹനം സമ്മാനിച്ചിരുന്നു. സീമയുടെ ആത്മവിശ്വാസത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അഭിനന്ദിച്ചിരുന്നു.
സീമയുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും രാജ്യത്തെ എല്ലാ കുട്ടികളും മികച്ച വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് സോനു സൂദ് സീമയ്ക്ക് സഹായവുമായി എത്തിയത്.
ഇനി സീമ ഒരു കാലില്‍ അല്ല രണ്ടു കാലുകള്‍ കൊണ്ടും ചാടി ആവേശത്തോടെ സ്‌കൂളില്‍ പോകും. ഞാന്‍ ടിക്കറ്റ് അയക്കുകയാണ്. സീമ രണ്ടുകാലുകളില്‍ നടക്കേണ്ട സമയമായെന്നാണ് സോനു സൂദ് ട്വിറ്ററില്‍ കുറിച്ചത്.
Bihar: जमुई में एक पैर से 1KM का सफर तय कर स्कूल जाती है बिहार की ये बेटी
एक हादसे में मासूम का काटना पड़ा था पैर, हौसला देख करेंगे सलाम pic.twitter.com/pc6vUV2iLb
— News24 (@news24tvchannel) May 25, 2022
Read more