സ്റ്റേജിൽ 'തെറിപ്പാട്ട്'; വീണ്ടും വൈറലായി ശ്രീനാഥ് ഭാസി

സ്റ്റേജിൽ പാട്ട് പാടുന്നതിനിടെ തെറി വിളിച്ച് ശ്രീനാഥ് ഭാസി. ആവേശത്തിലെ സുഷിൻ ശ്യാം സംഗീതം നൽകി വിനയാക് ശശികുമാർ എഴുതിയ ‘ജാഡ’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്നതിനിടെയാണ് ശ്രീനാഥ് ഭാസി തെറി വിളിക്കുന്നത്.

താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായി എത്തിയത്. തെറി വിളിച്ചിട്ടും ഇതൊക്കെ കേട്ട് കയ്യടിക്കുന്ന കാണികളെ സമ്മതിച്ചുകൊടുക്കണമെന്നാണ് വീഡിയോക്ക് താഴെ നിരവധി പേർ കമന്റ് ചെയ്യുന്നത്.

എന്നാൽ സംഭവത്തിൽ ഇതുവരെ ശ്രീനാഥ് ഭാസി പ്രതികരണം അറിയിച്ചിട്ടില്ല. നേരത്തെ രണ്ട് വ്യത്യസ്ത അഭിമുഖങ്ങൾക്കിടെ അവതാരകയെയും അവതാരകനെയും വെർബൽ അബ്യൂസ് നടത്തിയതിന് താരത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അതേസമയം മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു താരത്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ സുഭാഷ് എന്ന കഥാപാത്രമായി ഗംഭീര പ്രകടനമായിരുന്നു ശ്രീനാഥ് ഭാസി നടത്തിയത്.

Read more