IPL 2025: എടാ പിള്ളേരെ, ഇത് നിനക്കൊക്കെയുള്ള മുന്നറിയിപ്പാണ്, അവനെ പുറത്താക്കി പണി കൊടുത്തത് കണ്ടില്ലേ: മൈക്കിൾ ക്ലാർക്ക്

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ നിന്ന് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പിന്മാറിയിരുന്നു. സീസൺ തുടങ്ങുന്നതിനു മുൻപ് തന്നെ താരത്തിന് പിന്മാറാനുള്ള അവകാശമില്ലാത്തതിനാൽ ബിസിസിഐ ഹാരിയെ രണ്ട് വർഷത്തേക്ക് വിലക്കി. മെഗാ താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് 6.25 കോടി രൂപയ്ക്കാണ് ഹാരിയെ വാങ്ങിയത്.

ഓരോ ഐപിഎൽ സീസണുകളിലും ഒട്ടുമിക്ക താരങ്ങളും ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപോ അല്ലെങ്കിൽ പകുതി ആകുമ്പോഴോ പിന്മാറി പോകുമായിരുന്നു. ഇത്തരം പ്രവർത്തികൾ കാണിക്കുന്ന താരങ്ങൾക്കെതിരെ ടീം ഉടമകൾ ബിസിസിയുമായി ചർച്ച നടത്തി പുതിയ നിയമങ്ങൾ കൊണ്ട് വന്നിരുന്നു. ഹാരി ബ്രൂക്കിന് നൽകിയ ശിക്ഷയിൽ ബിസിസിഐയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരമായ മൈക്കിൾ ക്ലാർക്ക്.

മൈക്കിൾ ക്ലാർക്ക് പറയുന്നത് ഇങ്ങനെ:

” ശരിയായ കാരണമില്ലാതെ ഒരു ടീമിൽ നിന്നും പിന്മാറുന്നത് ശരിയല്ല. താരങ്ങളെ വിശ്വസിച്ചാണ് ഓരോ ടീമും സീസണുകൾക്ക് തയ്യാറെടുക്കുന്നത് അതിനെ ബഹുമാനിക്കണം. ഈ വിഷയത്തിൽ ബിസിസിഐയുടെ നിലപാട് എനിക്ക് പൂർണ്ണമായി മനസിലാകും. ഇത് ഭാവിയിൽ ഒരു മാതൃകയായിരിക്കും. ലേലത്തിൽ ആവശ്യമുള്ള വില ലഭിച്ചില്ല എന്ന കാരണത്താൽ കളിക്കാർക്ക് പിന്മാറാൻ കഴിയില്ല. പിൻവാങ്ങലുകൾ അടിയന്തര സാഹചര്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണം” മൈക്കിൾ ക്ലാർക്ക് പറഞ്ഞു.

നാളെയാണ് ഐപിഎൽ 2025 ലെ ആദ്യ മത്സരം നടക്കാൻ പോകുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് എട്ടുമുട്ടുന്നത്.

Read more