നായകന്റെ കുറ്റസമ്മതം? ദൃശ്യം ഹിന്ദിപതിപ്പിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ദൃശ്യം പലഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം കോവിഡ് പ്രതിസന്ധികളേത്തുടര്‍ന്ന് ഒ.ടി.ടിയിലാണ് റിലീസ് ചെയ്തതെങ്കിലും ആദ്യഭാഗംപോലെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ടീസര്‍ എത്തിയിരിക്കുന്നു.

അജയ് ദേവ്ഗണും ശ്രേയാ ശരണും തബുവും തന്നെയാണ് മുഖ്യവേഷങ്ങളില്‍. മലയാളത്തിലെ നായകനായ ജോര്‍ജ് കുട്ടിയേപ്പോലെ താടിയുള്ള കഥാപാത്രമായാണ് ഇത്തവണ അജയ് ദേവ്?ഗണ്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. നായകന്റെ കുറ്റസമ്മതമാണോ ചിത്രമെന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.

ജീത്തു ജോസഫിന്റെ കഥയെ അടിസ്ഥാനമാക്കി അഭിഷേക് പഥക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനും ആമില്‍ കീയന്‍ ഖാനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സം?ഗീത സംവിധാനം. സുധീര്‍ കുമാര്‍ ചൗധരി ഛായാഗ്രഹണവും സന്ദീപ് ഫ്രാന്‍സിസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

ഭൂഷണ്‍ കുമാര്‍, ക്രിഷന്‍ കുമാര്‍, കുമാര്‍ മം?ഗട് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more